
കാസര്‍കോട്: ഉദുമ മുന്‍ എംഎല്‍എ പി രാഘവന്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറേക്കാലമായി ചികില്‍സയില്‍ ആയിരുന്നു.77 വയസായിരുന്നു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍കോട് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.
1991, 1996 വര്‍ഷങ്ങളില്‍ ഉദുമ മണ്ഡലത്തില്‍ നിന്നും എംഎല്‍എയായി. എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍കോട് ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.