(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ച ബോംബെ മിഠായിയുടെ പേര് മാറ്റി കിഴക്കേക്കോട്ടെ രാമചന്ദ്രൻ റോഡിൽ വിൽപ്പന തകൃതി ആയി നടക്കുമ്പോൾ ഫോർട്ട് പോലീസ് വെറും “നോക്ക് കുത്തി “ആയി മാറി തീർന്നിരിക്കുകയാണ്. ബോംബെ മിഠായിയിൽ ക്യാൻസറിനു കാരണം ആയ രസവസ്തുവിന്റെ സാന്നിധ്യം ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് സംഭവം ഏറെ വിവാദം ആകുകയും, ബോംബെ മിഠായി വില്പന -നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞ ഉടനെ ഇതിന്റെ പേര് മാറ്റി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ചെറിയ ജാറിൽ ഉള്ള മിഠായിക്കു 40രൂപയും, വലുത് ജാറിനു 80രൂപയും ആണ് വിലയായി ഈടാക്കുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കാതെ വിൽക്കുന്ന ഇത്തരം മിഠായികളിൽ എന്തൊക്കെ വസ്തുക്കൾ ആണ് ചേർക്കുന്നത് എന്നോ, ഇതിന്റെ നിർമാതാക്കൾ ആരാണെന്നോ ഒരിക്കലും ഇതിൽ രേഖ പെടുത്തിയിട്ടില്ല. കൂടാതെ ഇത്തരം ഭക്ഷണവസ്തുക്കൾ വില്പന നടത്തുന്ന ആൾ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലുള്ളവ എടുത്തിട്ടും ഇല്ലാത്തത് ഇവകൾ വാങ്ങി കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങൾക്ക് ആരു സമാധാനം പറയും എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നം ആയി നിൽക്കുകയാണ്.