തിരുവനന്തപുരം : ശ്രീനീലകണ്ഠശിവൻ സംഗീത സഭട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാല്പത്തിഏഴാമത് സംഗീത ആരാധന മഹോത്സവം ജൂലൈ 20ന് തുടങ്ങി 31ന് സമാപിക്കും.കരമന ശാസ്താനഗർ ശിവൻകോവിൽ സ്ട്രീറ്റിൽ എസ്. എസ്. ജെ. ഡി. ബി മണ്ഡപത്തിൽ ആണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് 20 മുതൽ 31 വരെ നടക്കുന്ന സംഗീത ആരാധന ആഘോഷ പരിപാടികളിൽ സംഗീത മേഖലകളിൽ പ്രഗൽഭരായ സംഗീതജ്ഞമാർ പങ്കെടുക്കുമെന്ന് ട്രസ്റ്റി സി. വി. കൃഷ്ണമൂർത്തി അറിയിച്ചു