കണ്ണൂർ :ഫോർവേഡ് ബ്ലോക്ക് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ദിനചാരണ പരിപാടി ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി മനോജ് കുമാർ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. രാഹുലൻ അധ്യക്ഷത വഹിച്ചു. “ഫാസിസം ക്വിറ്റ് ഇന്ത്യ, കോർപ്പറേറ്റിസം ക്വിറ്റ് ഇന്ത്യ ” എന്ന മുദ്രാവാക്യം ഉയർത്തിയാണ് ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചത്.
സ്വാതന്ത്ര സമര കാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വം ഉയർത്തിയ വെല്ലുവിളിക്ക് സമാനമായ വെല്ലുവിളിയാണ് വർത്തമാന കാലത്ത് ഫാസിസത്തിൽ നിന്ന് ഇന്ത്യൻ ജനത നേരിടേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര പോരാട്ടത്തിന്റെ ഏറ്റവും ഉജ്വലമായ അധ്യായമായ ക്വിറ്റ് ഇന്ത്യ സമരം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഇന്ത്യൻ ജനതക്ക് ഊർജം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ചുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ ചേരി കെട്ടിപ്പടുക്കാൻ മത നിരപേക്ഷ പാർട്ടികൾ കോൺഗ്രസിന്റെ നേതൃത്വൃത്തിൽ അണിചേരുക എന്നതാണ് വർത്തമാന കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം. ക്വിറ്റ് ഇന്ത്യ സമരത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി തള്ളി പറഞ്ഞത് പോലെ ഇന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ കേരളത്തിലെ സി. പി. എം താത്കാലിക രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ദുർബലപെടുത്തുവാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി. പി. സുഭാഷ്, സംസ്ഥാന കമ്മിറ്റി അംഗം എ. വി
മധുസൂദനൻ,ജില്ലാ സെക്രട്ടറിയെറ്റ് അംഗങ്ങളായ കെ. അസ്സുട്ടി, സി. പി. ശംസുദ്ധീൻ,പി. പി., രൂപേഷ്, ഷിജു ഏച്ചുർ,എ. ശ്രീജിത്ത്,ജസീൻ ജയരാജ്, എ. ജയകുമാർ, കെ. ഡി. സബാസ്റ്യാൻ എന്നിവർ സംസാരിച്ചു.