പാലക്കാട് ഷാജഹാന്‍ വധക്കേസില്‍ ഇന്നലെ അറസ്റ്റിലായ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത കേസിലെ അഞ്ചാം പ്രതി വിഷ്ണു, ആറാം പ്രതി സുനീഷ്, ഏഴാം പ്രതി ശിവരാജന്‍, എട്ടാം പ്രതി സതീഷ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.കൃത്യം നടത്താന്‍ ഒപ്പമുണ്ടായിരുന്നവരാണ് ഇന്നലെ അറസ്റ്റിലായ പ്രതികളും.ഇവരേയും ഇന്ന് സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തേക്കും.എട്ട് പ്രതികളേയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് കേസില്‍ മറ്റ് ചിലര്‍ക്ക് കൂടി പങ്കുണ്ടെന്ന സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.എട്ട് പേര്‍ക്ക് പുറമേ മറ്റ് ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഇതിനോടകം ചോദ്യം ചെയ്തു.കൊലപാതകത്തിന്റെ ഗൂഡാലോചനയിലോ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിലോ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.ഇതിനിടെ പ്രതികളുടെ രാഷ്ട്രീയബന്ധം സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്.