മീററ്റ്: ചാർജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് നാലു കുട്ടികള്‍ മരിച്ചു. മീററ്റ് മോദിപുരം മേഖലയിലാണ് സംഭവം.കുട്ടികളുടെ മാതാപിതാക്കളുടെ നില ഗുരുതരമായി തുടരുകയാണ്.ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് ചാർജ് ചെയ്യാൻ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറയുന്നു . ശക്തമായ സ്‌ഫോടനമാണുണ്ടായതെന്നും, തീ മുറിയിലാകെ പടർന്നുവെന്നും പോലീസ് പറഞ്ഞു. മുറിയിലുണ്ടായിരുന്ന നാല് കുട്ടികളും തീയില്‍ കുടുങ്ങി. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രക്ഷിതാക്കള്‍ക്കും പൊള്ളലേറ്റു. തീ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത് . എന്നാല്‍ കുട്ടികക്കെ രക്ഷിക്കാനായില്ല.കല്ലു (5), ഗോലു (6), നിഹാരിക (8), സരിക (12) എന്നിവരാണ് ചികിത്സയ്‌ക്കിടെ മരിച്ചത്.