പാറ്റ്ന: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സൂറത്തിലെ പല്‍സാന-കട്ടോദര റോഡിലെ ഡൈയിംഗ് ഫാക്ടറിയിലാണ് സംഭവം. മരിച്ചവര്‍ ബീഹാര്‍ സ്വദേശികളാണ്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു സംഭവം.
ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. തുടര്‍ന്ന് തൊഴിലാളികളെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് സൂപ്രണ്ട് എച്ച് എല്‍ റാത്തോര്‍ പറഞ്ഞു. മരിച്ചവര്‍ ഫാക്ടറിയുടെ സമീപത്തുളള ഒരു കോളനിയിലായിരുന്നു താമസം.
സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറി അധികൃതരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.