തൃശൂര്‍ : സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് സ്‌ത്രീയടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൃശൂര്‍ അരിമ്പൂരില്‍ എറവ് സ്‌കൂളിനു സമീപമായിരുന്നു അപകടം.
മണലൂര്‍ പടിഞ്ഞാറ് രാജീവ് നഗറില്‍ റിട്ട. പോസ്‌റ്റ് മാസ്‌റ്റര്‍ പുളിക്കന്‍ ജോസഫ്(68), അനുജന്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫ. എല്‍ത്തുരുത്ത് സ്വദേശി പുളിക്കന്‍ വിന്‍സന്‍ (64), ഭാര്യ മേരി (60, അരിമ്പൂര്‍ ഗവ. യു.പി. സ്‌കൂളിലെ റിട്ട. അധ്യാപിക), സഹോദരീ ഭര്‍ത്താവ് അരിമ്പൂര്‍ സ്വദേശി പൊറത്തൂര്‍ പള്ളിക്കുന്നത്ത് പി.ഡി. തോമസ് (61) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നിനായിരുന്നു സംഭവം.
പാലയൂരിലുള്ള വിന്‍സനിന്റെ മകളുടെ ഭര്‍തൃപിതാവിന്റെചരമവാര്‍ഷികചടങ്ങില്‍ പങ്കെടുത്തശേഷം തൃശൂരിലെ വിവാഹച്ചടങ്ങിലേക്കു പോകുമ്ബോഴായിരുന്നു അപകടം.തൃശൂരില്‍നിന്നും കാഞ്ഞാണി ഭാഗത്തേക്ക് പോയിരുന്ന തരകന്‍ എന്ന ബസും തൃശൂര്‍ ഭാഗത്തേക്കു വരികയായിരുന്നകാറുമാണു കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണു കാര്‍ വെട്ടിപ്പൊളിച്ചു യാത്രക്കാരെ പുറത്തെടുത്തത്.തൃശൂരിലെ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.