അടൂര്‍: കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് അസം സ്വദേശികള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. അസം നാഗൗണ്‍ റൗമരി ഗൗണ്‍ പട്ടിയ ചാപ്പിരി ഹരീദ ഖാത്തൂണി(23)നെ 542 ഗ്രാം ബ്രൗണ്‍ഷുഗറുമായും 150 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റിജുവന്‍ അഹമ്മദ് (27), 130 ഗ്രാം കഞ്ചാവുമായി അര്‍ഫാന്‍ ഹുസൈന്‍(25), 170 ഗ്രാം കഞ്ചാവുമായി സെയ്ദുള്‍ ഇസ്ളാം (25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.പത്തനംതിട്ട എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ എം.സി റോഡില്‍ വടക്കടത്തുകാവ് മാതാ ടിംബര്‍ വര്‍ക്സ് എന്ന കടയുടെ മുകളിലത്തെ മുറിയില്‍ നിന്നാണ് യുവതി പിടിയിലായത്.യഥാക്രമം ബൈപ്പാസ് റോഡ്, കോട്ടമുകള്‍, കണ്ണങ്കോട് എന്നിവിടങ്ങളില്‍ നിന്നാണ് റിജുവന്‍ അഹമ്മദ്, അര്‍ഫാന്‍ ഹുസൈന്‍, സെയ്ദുള്‍ ഇസ്ളാം എന്നിവരെ പിടികൂടിയത്.