മസ്കത്ത്: മസ്കത്ത് ഗവര്‍ണറേറ്റില്‍ ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.അല്‍-ബുസ്താന്‍ വാദി കബീര്‍ റോഡില്‍ ഖന്ദാബിലേക്കുള്ള എക്സിറ്റില്‍ ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു ബസ് മറിഞ്ഞത്. വാഹനത്തില്‍ 53പേരാണ് ഉണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. 38പേര്‍ക്ക് നിസാര പരിക്കുകളുമാണുള്ളത്.