വര്‍ക്കല :പട്ടികജാതി യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. വെട്ടൂര്‍ സ്വദേശികളായ റീജിസ്, കാവു, സുല്‍ത്താന്‍, ജഹ്ഫര്‍ എന്നിവരെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.ഡിസംബര്‍ എട്ടിനാണ് സംഭവം. മേല്‍വെട്ടൂര്‍ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ വിനോദിനെയാണ് ഇവര്‍ മര്‍ദിച്ചത്. വിനോദിന്റെ തന്നെ സുഹൃത്തായ റീജിസ് ഉള്‍പ്പെടുന്ന നാലംഗ സംഘം വെട്ടൂരില്‍ വിളിച്ചു വരുത്തി മാരുതി വാനില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് വാനിലും പ്രദേശത്ത പലയിടങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും കൊണ്ട് പോയി വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ ഉപേക്ഷിച്ച് സംഘം സ്ഥലം വിട്ടു. വിനോദ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. വര്‍ക്കലയിലെ ഒരു ബാറില്‍ നടന്ന അക്രമ സംഭവങ്ങളുടെ ഭാഗമായാണ് മര്‍ദിച്ചത്.