കൊല്ലം: ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവും സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന ലഹരിമരുന്നായ എം.ഡി.എം.എയും വില്പന നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗര്‍ ഉദയ മന്ദിരത്തില്‍ അഖില്‍ (24), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര മീനാക്ഷി വീട്ടില്‍ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ഇയാളുടെ ഭാര്യ ബിന്‍ഷ (21) എന്നിവരാണ് പിടിയിലായത്.കൊല്ലം കിളികൊല്ലൂര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 30 ഗ്രാം കഞ്ചാവും 23 ഗ്രാം എം.ഡി.എം.എയും കണ്ടെടുത്തു.