കണ്ണൂർ: 158 ഗ്രാം എം.ഡി.എം.എയുമായി ഒരു യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ പുതിയതെരു സ്വദേശി യാസിര്‍, പെണ്‍സുഹൃത്ത് അപര്‍ണ, യാസിറിന്‍റെ സഹോദരൻ റിസ്‍വാൻ, സുഹൃത്ത് ദില്‍ഷിദ് എന്നിവരാണ് പിടിയിലായത്. .ഡി.എം.എയ്ക്ക് പുറമെ 112 ഗ്രാം ഹാഷിഷ് ഓയിലും ടൗണ്‍ പോലീസ് ഇവരില്‍ നിന്ന് പിടികൂടി.യാസിര്‍ ഇയാളുടെ പെണ്‍സുഹൃത്തായ അപര്‍ണ എന്നിവരെയാണ് ലഹരി വില്‍പ്പന നടത്തിയിരുന്ന കണ്ണൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് ആദ്യം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെ റിസ്വാനും ദില്‍ഷിദും ലഹരി വില്‍പ്പനയിലെ കണ്ണികളാണെന്ന വിവരം പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരെ മറ്റൊരു ഹോട്ടലില്‍ നിന്ന് പിടികൂടി.സമീപകാലത്ത് കണ്ണൂരില്‍ നടന്ന ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. ബെംഗളൂരുവില്‍ നിന്നാണ് സംഘം ലഹരി മരുന്നുകള്‍ എത്തിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഇവരില്‍നിന്ന് ലഹരി മരുന്ന് വാങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.