തൃശൂര്‍: സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയും വീട്ടിലുള്ളവരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്യുന്ന നാലംഗ സംഘം അറസ്റ്റില്‍.കമ്പം സ്വദേശി ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്ന ആനന്ദന്‍ (48), ഭാഗറ കമ്പം സ്വദേശി ആന്ദര ആനന്ദകുമാര്‍ (35), കമ്പം സ്വദേശി മാരി (45) മണികണ്ഠന്‍ എന്നിവരാണ് പിടിയിലായത്.രാത്രി കാലങ്ങളില്‍ വീടിന്‍റെ വാതിലുകള്‍ തകര്‍ത്ത് അകത്ത് കടന്ന് ഉറങ്ങി കിടക്കുന്ന ആളുകളുടെ പണവും ആഭരണങ്ങളും മോഷ്ടിക്കുന്ന തമിഴ്നാട് തിരുട്ടു ഗ്രാമത്തിലെ അംഗങ്ങളാണ് പിടിയിലായത്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ കുറച്ച് മാസങ്ങളായി തീരപ്രദേശത്ത് തമ്പടിച്ച് താമസിക്കുകയായിരുന്നു ഇവര്‍. പകല്‍ സമയങ്ങളില്‍ കത്തി മൂര്‍ച്ച കൂട്ടാനുളളഉപകരണവുമായും കത്തികള്‍ വില്‍ക്കുന്നതിനുമായും വീടുകള്‍ കയറിയിറങ്ങുകയും, രാത്രി കാലങ്ങളില്‍ വീടുകളുടെ വാതിലുകള്‍ തകര്‍ത്ത് മോഷണം നടത്തുകയുമാണ് ഇവരുടെ രീതി.