പത്തനംതിട്ട : ഇലന്തൂരില്‍ നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നില്‍ക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉള്‍പ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്.അമല്‍, ഉണ്ണികൃഷ്ണന്‍, ഗിരിജ വിജയന്‍, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചത്. പേപ്പട്ടിയുടെ കടിയേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.