പാലക്കാട് : പാലക്കാട് കൂറ്റനാട് പെട്രോള്‍ പമ്ബില്‍ നിന്നും ഇന്ധനം നിറച്ച് പണം നല്‍കാതെ മുങ്ങിയ നാല് പേര്‍ പിടിയില്‍.പെരിന്തല്‍മണ്ണ സ്വദേശികളായ സാബിത്ത്, അല്‍ത്താഫ്, പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് ചാലിശ്ശേരി പൊലീസിന്റെ വലയിലായത്.
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കൂറ്റനാട് വാവനാട്ടെ ചാലിപ്പുറം പമ്ബില്‍ നിന്നാണ് ഇവര്‍ ഇന്ധം നിറച്ചത്. മൂവായിരം രൂപക്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങിയതോടൊണ് പ്രതികള്‍ പിടിയിലായത്.