കുമരനെല്ലൂര്‍: പാലക്കാട് കുമരനെല്ലൂര്‍ കാഞ്ഞിരത്താണിയില്‍ വീട്ടില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റില്‍.മാരായം കുന്നത്ത് മുഹമ്മദ് ജാബിര്‍, ഒറുവിന്‍ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീര്‍, മുളയ്ക്കല്‍ അഷ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുമായി പൊലീസ് തെളിവെടുത്തു.മുന്‍ വൈരാഗ്യമെന്നാണ് പ്രതികളുടെ മൊഴി. വീടിന് സമീപത്തെ സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികള്‍ വലയിലായത്. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് ആക്രമണം നടത്തിയത്. വീടിനും വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ടായി.വെള്ളിയാഴ്ച രാത്രിയാണ് പ്രതികള്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. വീടിന് മുന്നില്‍ കിടന്ന ഇരുചക്ര വാഹനം, കാര്‍, ടിപ്പര്‍ ലോറി എന്നിവ കത്തി നശിച്ചു കാര്‍ പൂര്‍ണമായുംകത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.