കൊല്ലം: കുണ്ടറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്.നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ശനിയാഴ്ച വൈകീട്ടാണ് കുണ്ടറ ഡാല്‍മിയ ജംഗ്ഷനിലെ കടകളില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടന്നത്. 500 രൂപയുടെ കള്ള നോട്ടുകളുമായാണ് പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദ് എത്തിയത്. തുടർന്ന് 4 കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി. ഒരു കടയില്‍ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നല്‍കി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്.