(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് തിടമ്പേറ്റാൻ ഗജവീരന്മാരായ മലയിൻകീഴ് വല്ലഭനും, ഉള്ളൂർ കാർത്തികേയനും, പാറശ്ശാല ശിവശങ്കരനും എത്തുന്നു. ശ്രീ പദ്മനാഭ പുരത്തു നിന്ന് നവരാത്രി വിഗ്രഹ ഘോഷ യാത്ര അനന്തപുരിയിലേക്ക് തിരിക്കുമ്പോൾ ഈ മൂന്നു ഗജവീരന്മാരായിരിക്കും ഘോഷയാത്രയിൽകൂടെ ഉണ്ടാകുക. നവരാത്രി ഉത്സവം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ തമിഴ് നാട്ടിലും, തിരുവനന്തപുരവും എല്ലാം ഉത്സവലഹരിയിലേക്ക് എത്ത പ്പെട്ടു കൊണ്ടിരിക്കെ യാണ്.