ഗാന്ധിജി സമദർശൻ വിദ്യാനിധി പുരസ്‌കാരം ദേശീയ അധ്യക്ഷ സുപ്രീം കോടതി അഭിഭാഷക അഡ്വ ദീപാ ജോസഫ് പ്രവേശനോത്സവ സമ്മേളനത്തിൽ വച്ച് ജഗതി സർക്കാർ ഹൈസ്‌കൂളിലെ മികച്ച പൂർവ വിദ്യാർത്ഥി എസ് എസ് ആഷിക്കിന് സമ്മാനിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ദേശീയ സെക്രട്ടറി വേണു ഹരിദാസ് സ്കൂൾ അധികൃതർക്ക് കൈമാറി.
ഹെഡ്മിസ്ട്രസ് എം കെ മഞ്ജു, സിനിമ സീരിയൽ അഭിനേത്രി അഞ്ജിത, സംസ്ഥാന ട്രഷറർ കെ ജയകുമാരൻ നായർ, ഭരണസമിതി അംഗം ബി കെ ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.