ഗാന്ധിജി സമദശൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ ഗ്രന്ഥശാലകളുടെ പുസ്തക ശേഖരം വിപുലീകരിക്കാനുള്ള ഉദ്യമം ‘ഗാന്ധിജി സമദർശൻ അക്ഷരജ്യോതി’ ക്ക് ഇന്ന് തുടക്കം കുറിച്ചു.
സംസ്ഥാന വ്യാപകമായി കഴിയുന്നത്ര പുസ്തകങ്ങൾ ശേഖരിച്ച് ഗ്രന്ഥശാലകൾക്ക് സമർപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് പ്രശസ്ത എഴുത്തുകാരി ശ്രീമതി യമുന അനിൽ പുസ്തകങ്ങൾ കൈമാറിക്കൊണ്ട് നിർവഹിച്ചു.
ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ ദേശീയ സെക്രട്ടറി വേണു ഹരിദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജി രാധാകൃഷ്ണൻ എന്നിവരുടെ സാനിധ്യത്തിൽ സംസ്ഥാന ട്രഷറർ കെ ജയകുമാരൻ നായർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.