ആറ്റിങ്ങൽ കരിച്ചയിൽ ശ്രീ ഗണേശോത്സവ ടെംബിൾ ട്രസ്റ്റൻ്റെയും ശ്രീ ഗണേശോൽസവ സമിതിയുടെയും നേതൃത്വത്തിലുള്ള ശ്രീഗണേശോത്സവം 2024ൻ്റെ
നിമഞ്ജനയജ്‌ഞം ചടങ്ങുകൾ വർക്കല പാപനാശം
കടവിൽ നടന്നു രാവിലെ ശ്രീ ശാർക്കര ദേവിക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിനായക ചതുർത്ഥി ഘോഷയാത്ര ആറ്റിങ്ങൽ കല്ലമ്പലം വഴി വർക്കലയിൽ എത്തിച്ചേർന്നു. ഘോഷയാത്ര പോയ വഴിയിൽ ഉടനീളം വീടുകളിലും സ്ഥാപനങ്ങളിലും നിലവിളക്ക് വച്ച് വൻ ഭക്തജന വരവേൽപ്പാണ് ലഭിച്ചത്
ഡോ.എം. ജയരാജു
(മുൻ അനർട്ട് ഡയറക്ടർ,
ചെയർമാൻ എഞ്ചിനീയർസ് ഓഫ് ഇന്ത്യ) അദ്ധ്യക്ഷത വഹിച്ചു
എസ്. കെ. മിത്തൽ (ചെയർമാൻ നാഷണൽ അനിമൽ വെൽഫെയർ ബോർഡ്) ചടങ്ങ് ഉത്ഘാടനം നിർവ്വഹിച്ചു.
അനുഗ്രഹ പ്രഭാഷണം:
ഡോ.മാതാ അംബിക ചൈതന്യമായി (ചിന്താമണി വാഗിശ്വരി മൂകാംബിക ക്ഷേത്രം ഗൂഡല്ലൂർ മൈസൂർ)
ആശംസകൾ:
യോഗി ശിവൻ (ഇന്റിമസി ആയുർവേദിക് റിസർച്ച് സെൻറർ )
സ്വാമി സായി ദത്താത്രേയ സ്വരൂപ്നാഥ് (അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡൻ്റ്)
ആർ അനിൽകുമാർ
(വർക്കല നഗരസഭ പ്രതിപക്ഷ നേതാവ്)
കിഴക്കില്ലം രാജേഷ് നമ്പൂതിരി (പ്രസിഡൻറ് ഗണേശോത്സവ സമിതി)
ജയചന്ദ്രൻ പനയറ (പ്രഭാഷകൻ)
വക്കം അജിത് (ചെയർമാൻ ആറ്റിങ്ങൽ കരിച്ചിയിൽ ശ്രീഗണേശ ടെമ്പിൾ ട്രസ്റ്റ്)
കൃതജ്ഞത: ദേശപാലൻ പ്രദീപ് (എം ഡി ആദിത്യ ഗ്രൂപ്പ്) എന്നിവർ പങ്കെടുത്തു. രാത്രി 10.30 ഓടെ നിമജ്ഞന യജ്ഞ ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കിഴക്കില്ലം രാജേഷ് നമ്പൂതിരി മാതാ അംബിക ചൈതന്യമയി എന്നിവർ നേതൃത്വം കൊടുത്തു.