തിരുവനന്തപുരം :- ഗണേശോത്സവം ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള ഗണേശോത്സവം സെപ്റ്റംബർ 16 മുതൽ 25 വരെ തിരുവനന്തപുരം ജില്ലയിലെ 98 കേന്ദ്രളിലും 1 ലക്ഷം വീടുകളിലും പ്രതിഷ്ഠ നടത്തിയ ഗണേശവിഗ്രഹങ്ങൾ 25 – )O തീയതി തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് പഴവങ്ങാടി മഹാഗണപതി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ കിഴക്കേകോട്ടയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ഐ എസ് ആർ ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായരുടെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു ഉത്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കോവളം എം എൽ എ എം വിൻസെൻറ്, സീരിയൽ – സിനിമ നടൻ ദിനേശ് പണിക്കർ, സിനിമ നടൻ പ്രേംകുമാർ, ചെങ്കൽക്ഷേത്ര മഠധിപതി സാന്ദ്രാനന്ദ സ്വാമികൾ, എം എസ് ഭൂവനചന്ദ്രൻ, ചേoബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്. ഐ. രഘുചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു.
പത്രസമ്മേളനത്തിൽ ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികളായ സലിം മാറ്റപ്പള്ളി, അജയകുമാർ ജ്യോതിർഗമയ, സുദർശനം, പെരിങ്ങമല അജി, കോട്ടുകാൽ ഷൈജു, കെ. പി. നായർ, രാജൻ ആർ. സി. സി, സുജിത് മെഡിക്കൽ കോളേജ്, രാമസുബ്രഹ്മണ്യം, പൂജപ്പുര രതീഷ്, സതീഷ് വെൺപാലവട്ടം, ചന്ദ്ര പ്രസ്സ് ശ്രീകുമാർ, അരുൺ വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.