കൊല്ലം: കൊല്ലത്ത് ഇരുതലമൂരി പാമ്പ് വില്‍ക്കുന്ന സംഘം പിടിയില്‍. നൗഫല്‍, ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനം വകുപ്പിന്റെ പിടിയിലായത്.കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വില്‍ക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്. തൃശൂര്‍ സ്വദേശി നൗഫല്‍ ഇടപാട് നടത്തിയത് കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഉന്മേഷ് വഴിയാണ്. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു നടപടി. ഇരുതലമൂരി കൈമാറ്റത്തിനിടയില്‍ മീയ്യണ്ണൂര്‍ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ച് പ്രതികള്‍ പിടിയിലായി. പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.