ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാജ ക്യാന്‍സര്‍ മരുന്ന് വില്‍ക്കുന്ന സംഘം പിടിയില്‍. ക്യാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ സാമഗ്രികളം പിടിച്ചെടുത്തു.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ ഒരേസമയം നടത്തിയ പരിശോധനയിലാണ് വ്യാജമരുന്നുകള്‍ പൊലീസ് പിടിച്ചെടുത്തത്.