തിരുവനന്തപുരം: പരശുവയ്ക്കലില്‍ കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ വെട്ടി പരിക്കേപിച്ചു. പരശുവയ്ക്കല്‍ സ്വദേശി ശിവശങ്കരന്‍ 73 നാണ് നലാംഗ സംഘമാണ് വെട്ടി പരിക്കേല്പിച്ചത് ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശിവശങ്കരന്‍ ബൈക്കില്‍ കുടുംബ വീട്ടില്‍ എത്തിയപ്പോള്‍ സമീപത്ത് നിന്നും മദ്യപിച്ചിരുന്ന യുവാക്കളെ കണ്ടു ,അപ്പോള്‍ എന്തിന് ഇവിടെ നില്‍ക്കുന്നുയെന്ന് ചോദിച്ചതോടെയാണ് കഞ്ചാവ് മാഫിയ സംഘം ശിവശങ്കരനെ മര്‍ദ്ദിക്കുകയും ചെയ്തു അതിന് ശേഷം ആക്രമികള്‍ ഇയാളുടെ ബൈക്കും എടുത്ത് കൊണ്ടുപോയി.നാട്ടുകാര്‍ ബന്ധുക്കളെ അറിയിക്കുകയും പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിയെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.