വാഗമണ്ണില്‍ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.വാഗമണ്‍ പാറക്കെട്ട് മരുതുംമൂട്ടില്‍ വിജയകുമാര്‍ (58) മകന്‍ വിനീത് (27), സമീപവാസി വിമല്‍ ഭവനില്‍ വിമല്‍ (29) എന്നിവരാണ് ഇടുക്കി ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.വിജയകുമാറിന്റെ വീട്ടുവളപ്പിലാണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. ആറ് കഞ്ചാവ് ചെടിയും ഇവരുടെ പക്കല്‍ നിന്നും 50 ഗ്രാം കഞ്ചാവുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പ്രതികള്‍ക്ക് കഞ്ചാവ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസ് അറിയിച്ചു.