മൂന്നാര്‍: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് തൊഴിലാളി ബോധരഹിതനായി തെയില തോട്ടത്തില്‍ കിടന്നത് മണിക്കൂറുകള്‍.കണ്ണന്‍ ദേവന്‍ കമ്ബനിഗൂഡാര്‍വിള എസ്റ്റേറ്റില്‍ സൈലന്റ് വാലി ഡിവിഷനില്‍ കെ രാമര്‍ (55) ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടം തൊഴിലാളിയായ രാമര്‍ ജോലി കഴിഞ്ഞ് മേയാന്‍ വിട്ടിരുന്ന കന്നുകാലികളെയുമായി വീട്ടിലേക്ക് വരുന്നതിനിടയിലാണ് മൂന്നാം നമ്ബര്‍ ഫീല്‍ഡില്‍ വച്ച് പാഞ്ഞു വന്ന കാട്ടുപോത്ത് അക്രമിച്ചത്. അക്രമണത്തില്‍ മുഖത്തും കൈക്കും ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി മണിക്കൂറുകളോളം തേയില കാട്ടില്‍ കിടന്നു. രാത്രി ബോധം തെളിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഭാര്യ പൊന്നുത്തായിയെ വിളിച്ച് വിവരമറിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കളും തൊഴിലാളികളും എത്തിടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിച്ചത്. പ്രാഥമ ചികിത്സ നല്‍കിയ ശേഷം പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.