ദുബൈ: അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച അപകടത്തില്‍ മരണം രണ്ടായി. വിസിറ്റ് വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിൻ ദാസ് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.24 വയസായിരുന്നു നിധിൻ ദാസിന്റെ പ്രായം. ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 8 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.
താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് ഇന്നലെ അപകടം ഉണ്ടായത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയും ബര്‍ദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂര്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല ഇന്നലെ മരണമടഞ്ഞിരുന്നു. 38 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് ഒൻപത് മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു. ഇവരിലൊരാളായിരുന്നു ഇന്ന് മരിച്ച നിധിൻ ദാസ്. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ 2 പേരുടെ നില ഗുരുതരമാണ്.