പുതുപ്പറമ്പ് : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വ്യത്യസ്തമായ പരിപാടികളോടെ ലഹരി വിരുദ്ധ ദിനം സംഘടിപ്പിച്ചു. അതിൽ ഫാഷൻ ഷോ കാഴ്ചക്കാരുടെ ശ്രദ്ധ ആകർഷിച്ചു. ഓരോ ലഹരി പദാർത്ഥങ്ങളുടെയും ദൂഷ്യഫലങ്ങളെ ജനങ്ങളെയും കുട്ടികളെയും മനസ്സിലാക്കുന്ന രീതിയിൽ ആയിരുന്നു ഫാഷൻ ഷോ അരങ്ങേറിയത്. ജീവിതമാണ് ലഹരി എന്ന സന്ദേശത്തോടെ ” THE DRUG RAMP WALK” എന്ന പേരിൽ നടത്തിയ ഫാഷൻ ഷോയിൽ
സ്ക്കൂൾ പ്രിൻസിപ്പാൾ വിജയലക്ഷ്മി വി, അധ്യാപകരായ രതീഷ് വി, ഹബീബ് മാലിക്ക്, നീന വി പി , സൈജു സി എസ്, എം ടി റസാക്ക് എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ കൗൺസിലർ സ്നേഹ പരിപാടിക്ക് നന്ദി പറഞ്ഞു.