തിരുവനന്തപുരം :- ഗ്ലോബൽ എനർജി പാർലമെന്റിന്റെ 2023 ലെ ആഗോള പുരസ്‌കാരം ഐ എസ് ആർ ഒ ചെയർമാൻ ഡോ. എസ് സോമനാഥന്.
ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവും കീർത്തിപത്രവും ഉൾപ്പെട്ടതാണ് ഇക്കൊല്ലത്തെ ഗ്ലോബൽ എനർജി എക്സലൻസ് പുരസ്‌കാരം.” സയൻസ് ആൻഡ് ഫെയ്ത്ത് ” എന്ന വിഷയത്തെ ആസ്പദമാക്കി 2023 നവംബർ 29,30 ഡിസംബർ 1,2 തീയതികളിൽ കൊൽക്കത്ത രാജ് ഭവനിൽ നടക്കുന്ന 13-)o ഗ്ലോബൽ എനർജി പാർലമെന്റിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് പുരസ്കാരം സമ്മാനിക്കും.