തിരുവനന്തപുരം : ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള ജനുവരി 15മുതൽ ഫെബ്രുവരി 15വരെ തോന്നക്കൽ ബയോ 360ലൈഫ് സയൻസ് പാർക്കിൽ നടക്കും. ജനുവരി 15ന് വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. രണ്ടര ലക്ഷം ചതു രശ്ര അടി സജ്ജമാക്കുന്ന കുറേറ്റഡ് സയൻസ് എക്സിബിഷൻ ഏഷ്യയിൽ തന്നെ ആദ്യത്തെതും, വലുതും ആയിരിക്കും.25ഏക്കർ സ്ഥലം ഫെസ്റ്റിവൽ സമൂച്ചയം തയ്യാറാക്കി ഇരിക്കുന്നത്. യൂ എസ് കോൺസുലേറ്റ് ജനറൽ, ബ്രിട്ടീഷ് കൗൻസിൽ, ജർമ്മൻ കോൺസുലേറ്റ്, ഐസർ, അലിയാൻസ് ഫ്രാൻസിസ്, ഐ എസ് ആർ ഒ തുടങ്ങിയവർ ഇതിൽ സഹകരിക്കുന്നുണ്ട്. ടിക്കറ്റ് വച്ചാണ് പ്രവേശനം. നാസ ഉൾപ്പെടെ ഉള്ളവർ ഇതിൽ പങ്കാളികൾ ആകുന്നുണ്ട്. ധനമന്ത്രി ബാല ഗോപാൽ, കടകം പള്ളി സുരേന്ദ്രൻ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.