തിരുവനന്തപുരം : വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വ കർമ്മ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 22 ന് രാവിലെ 10 മണിക്ക് ആഗോള വിശ്വകർമ്മ ഉച്ചകോടി വൈ.ഡബ്ലിയു.സിഎ ഹാളിൽ ആരംഭിക്കും. ഉദ്ഘാടനം മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നതും കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി മുഖ്യാതിഥിയായി പങ്കെ ടുക്കുന്നതുമാണ്. രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ആനാവൂർ നാഗപ്പൻ (സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം), വി.പി. ഉണ്ണികൃ ഷൻ (സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം), അബ്ദുൾ റഹ്‌മാൻ രണ്ടത്താണി (മുസ്ലീംലീഗ്) തുടങ്ങിയ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും. ഉച്ചകോടി സമ്മേളനത്തിൽ ഒമാൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിശ്വകർമ്മ സംഘടനാ നേതാക്കൾ പങ്കെടുക്കും. സമ്മേളനാനന്തരം വിവിധ പരിപാടികൾ ഉണ്ടായിരിക്കും. സമ്മേളനത്തിൽ കുലശ്രേഷ്ഠാപുരസ്കാരം ഉണ്ണികൃഷ്ണൻ.വി.എൻ, കരിയ്ക്കകം ത്രിവിക്രമൻ, മുരുകൻ ആറന്മുള, ബാലകൃഷ്‌ണൻ ആചാരി (ബാലുശില്പി) ഗണേഷ് സുബ്രമണ്യം എന്നിവർക്കും പ്രത്യേക ജൂറി പരാമർശം ബിൻകുമാർ, നന്ദൻ,
ശിവദാസൻ ഇടയ്ക്കാട്ടുവയൽ,
പ്രസാദ് കണ്ണൂർ
വിജയചന്ദ്രൻ എന്നിവർക്കും പ്രതിഭാപുരസ്കാരങ്ങളായി
ഷീന രാജീവ് (കവയത്രി),
രമേശ് ചന്ദ്രൻ (ആർട്ടിസ്റ്റ്),
കല്ലിയൂർ പ്രസാദ് (ഫോട്ടോഗ്രാഫി),
സാജൻ അഴീക്കോട് (കവി),
സരിത (ചെറുകഥാകൃത്ത്),
അനിൽകുമാർ (കലാരംഗം),
പൂജാപ്രേം (മെഡിക്കൽ ഇമേജിംഗ് മാസ്റ്റർ), സതികുമാർ ആചാര്യ (ജ്യോതിഷം), ശാലിനി സഞ്ജീവ് (സംസ്കത കുത്തിയോട്ട പാട്ട്),
ഗിരിരാജ് (ലളിതകലാ അക്കാദമിയുടെ കിംഗ് ഓഫ് ഗ്രാഫിക്സ്) എന്നിവർക്ക് നൽകുമെന്നു ഡോ.ബി.രാധാകൃഷ്‌ണൻ (ചെയർമാൻ), ടി.കെ.സോമശേഖരൻ (ജ നറൽ കൺവീനർ), വിഷ്‌ണുഹരി (ഓർഗനൈസിംഗ് കൺവീനർ), അഡ്വ. സാബുസുകുമാർ (പ്രോഗ്രാം ജോ: കൺവീനർ), ജയമോഹൻ (പബ്ലി സിറ്റി കൺവീനർ) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.