ഗോവന്‍ മദ്യം ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്നയാള്‍ പിടിയിൽ

ആലപ്പുഴ: ഗോവന്‍ മദ്യം ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ട് വന്നയാള്‍ പിടിയില്‍. ആലപ്പുഴ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. കുട്ടനാട് കണ്ടങ്കരി ഇരുപത്താറില്‍ച്ചിറ വീട്ടില്‍ റോയ്സ്റ്റണാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ട്രെയിന്‍ മാര്‍ഗം ഗോവയില്‍ നിന്നും വില്‍പ്പനയ്ക്കായി കടത്തികൊണ്ട് വന്ന 18 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്ന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം വെച്ച്‌ പിടികൂടിയത്. വര്‍ഷങ്ങളായി ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ, കുട്ടനാട് ഭാഗങ്ങളില്‍ മദ്യം കടത്തിക്കൊണ്ട് വന്ന് രഹസ്യമായി വില്‍പ്പന നടത്തി വന്നയാളാണ് പിടിയിലായതെന്നും വൈക്കം ഭാഗത്ത് കണ്ടെടുത്ത ഗോവന്‍ വ്യാജമദ്യക്കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + 1 =