തബുക്:സൗദി അറേബ്യ സൗദിയിലെ തബുക്കിൽ വധശിക്ഷക്ക് മിനുട്ടുകൾക്ക് മുമ്പ് കൊല്ലപ്പെട്ടയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നൽകി. തബൂക്കിൽ അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് വധശിക്ഷ ഒഴിവായത്. വൻ തുകയുൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നിരസിച്ചുകൊണ്ടാണ് പ്രതിക്ക് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് മാപ്പ് നൽകിയത്.
സൗദിയില തബൂക്കിൽ അഞ്ച് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുത്വൈർ അൽ അത്വൈവിയെന്ന സൌദി പൌരൻ്റെ മകനും മറ്റൊരു സ്വദേശി യുവാവും തമ്മിലുണ്ടായ വാക്കേറ്റം, മുത്വൈർ അൽ അത്വൈവിയുടെ മകൻ്റെ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് മകൻ്റെ ഘാതകന് പരമാവധി ശിക്ഷ ലഭിക്കാനായി മുത്വൈർ നിയമനടപടികളുമായി മുന്നോട്ട് പോയി. പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചു.