കൊച്ചി :നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ നിന്ന് 44 ലക്ഷം രൂപയുടെ 1068 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തയത്. സ്വര്‍ണം ഗുളിക രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.അതേസമയം, മറ്റൊരു സംഭവത്തില്‍ 40 ലക്ഷത്തിന്‍റെ 845 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്നു വന്ന വിമാനത്തിന്‍റെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.