നെടുമ്പാശ്ശേരി : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വായില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണ ചെയിന്‍ ഉള്‍പ്പെടെ കസ്റ്റംസ് വിജിലന്‍സ് വിഭാഗം വിവിധ സംഭവങ്ങളിലായാണ് കടത്ത് പിടികൂടിയത്.സ്വര്‍ണ നാണയങ്ങളും വിദേശ കറന്‍സികളും സ്വര്‍ണ മിശ്രിതവും ഇതില്‍ ഉള്‍പ്പെടും. ദുബൈയില്‍ നിന്ന് എത്തിയ അഹമ്മദ് ഷബീര്‍, നൂറുദ്ദിന്‍ എന്നിവരാണ് വായ്ക്കകത്ത് ഒളിപ്പിച്ച സ്വര്‍ണ ചെയിനുകള്‍ കടത്താന്‍ ശ്രമിച്ചത്. യഥാക്രമം 140 ,145 ഗ്രാം തൂക്കം വരുന്നതാണ് സ്വര്‍ണ ചെയിനുകള്‍.
ഷാര്‍ജയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശി ഇബ്രാഹിം മുഹമ്മദ് യാസിറില്‍ നിന്ന് 210 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയങ്ങള്‍ പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ നാണയങ്ങള്‍. മറ്റൊരു കേസില്‍ ദുബൈയിലേക്ക് പുറപ്പെടാനെത്തിയ മധുര സ്വദേശിയായ മുഹമ്മദ് യുസഫ് എന്നയാളില്‍ നിന്ന് മതിയായ രേഖകളില്ലാതെ വിദേശത്തേക്ക്കടത്താന്‍ ശ്രമിച്ച 6000 അമേരിക്കന്‍ ഡോളര്‍ പിടികൂടി.