കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും ഇടിവ്. ശനിയാഴ്ച (31.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5545 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,360 രൂപയുമാണ് നിരക്ക്. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞ് 91 രൂപയായാണ് താഴ്ന്നത്.