കൊച്ചി : സംസ്ഥാനത്ത് വീണ്ടും സ്വർണവില വർധിച്ചു. ഇതോടെ വീണ്ടും കനക വില സർവകാല റിക്കാർഡില്‍. പവന് 80 രൂപയും ഗ്രാമിന് പത്തുരൂപയുമാണ് വർധിച്ചത്.ഇതോടെ, ഒരു പവൻ സ്വർണത്തിന് 56,880 രൂപയിലും ഗ്രാമിന് 7,110 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇതിനിടെ 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ വർധിച്ച് സർവകാല റെക്കോർഡായ 5,880 രൂപയില്‍ എത്തി.കഴിഞ്ഞ വെള്ളിയാഴ്ച ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയിലുമായി സർവകാല റെക്കോർഡില്‍ ആയിരുന്ന സ്വർണവില പിന്നീട് 400 രൂപയോളം കുറഞ്ഞെങ്കിലും വീണ്ടും കുതിപ്പാണ് സ്വർണത്തിന്.