മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള സ്വര്‍ണക്കടത്തിനെതിരെ കസ്റ്റംസിന് പിന്നാലെ എയര്‍പോര്‍ട്ട് പൊലീസും പരിശോധന ശക്തമാക്കി.ഇതിന്റെ ഭാഗമായി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 86 ലക്ഷം രൂപ വിലവരുന്ന 1516-ഗ്രാം സ്വര്‍ണം പൊലിസ് പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നേ പത്തിന് അബുദാബിയില്‍ നിന്നും വന്ന ഗോഫസ്റ്റ് വിമാനത്തില്‍ വന്ന കാസര്‍കോട് ആലമ്ബാടി സ്വദേശിയായ യുവാവാണ്് സ്വര്‍ണം അതിവിദഗ്ദ്ധമായി കടത്തുന്നതിനിടെ പിടിയിലായത്.കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയപ്പോള്‍ എയര്‍പോര്‍ട്ട് പൊലിസും പൊലിസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും സംശയം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ കാസര്‍കോട് സ്വദേശിയായ ഷെറഫാത്ത് മുഹമ്മദില്‍ നിന്നും സി. എഫ്. എല്‍. ലൈറ്റിനുളളിലുംമറ്റുവീട്ടുപകരണങ്ങളിലും കട്ടകളാക്കി സൂക്ഷിച്ച സ്വര്‍ണം പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം പൊലിസ് കോടതിയില്‍ ഹാജരാക്കും.