തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് കുഴമ്പ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 44 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശി സമീര്‍ അത്രിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു സമീര്‍ എത്തിയത്. തുടര്‍ന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറാനെത്തിയപ്പോഴായിരുന്നു പിടിയിലായത്. ആഭ്യന്തര വിമാനത്താവളത്തിലെത്തിയ ഇയാളുടെ ലഗേജുകള്‍ സി.ഐ.എസ്.എഫ് പരിശോധിച്ചതിനൊപ്പം നടത്തിയ ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കുഴമ്പ് രൂപത്തിലുളള 838.36 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് കണ്ടെടുത്തു.