നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 89.52 ലക്ഷം രൂപയുടെ 1844.4 ഗ്രാം സ്വര്‍ണം പിടികൂടി.ജിദ്ദയില്‍ നിന്നും മസ്കറ്റ് വഴി ഒമാൻ എയര്‍ വിമാനത്തില്‍ വന്ന മുഹമ്മദ് അബ്ദുള്ളയില്‍ നിന്ന് 50.50 ലക്ഷം വിലമതിക്കുന്ന 1065 .90 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. നാല് കാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് പുറത്തേക്കു കൊണ്ടു പോകാൻ ശ്രമിച്ചത്. അബുദാബിയില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ വന്ന കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഇൻഫാനില്‍ നിന്നും 18 ലക്ഷം വില വരുന്ന 378.9 ഗ്രാം സ്വര്‍ണം പിടികൂടി. രണ്ട് കാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്ന പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദില്‍ നിന്നാണ് 21.02 ലക്ഷം രൂപ വിലയുള്ള 399.6 ഗ്രാം സ്വര്‍ണം പിടിച്ചത്.രണ്ട് വയര്‍ കട്ടറുകളുടെ പിടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്.