നെടുമ്പാശേരി: കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 46 ലക്ഷം രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടികൂടി.ദുബൈയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി മസദാണ് 906 ഗ്രാം സ്വര്‍ണം നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചത്.കഴിഞ്ഞ ദിവസം നെടുമ്ബാശേരി വിമാനത്താവളത്തില്‍ ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 44 ലക്ഷം രൂപയുടെ സ്വര്‍ണം കസ്‌റ്റംസ് പിടികൂടിയിരുന്നു. ദുബൈയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി അനസില്‍ നിന്നുമാണ് 871 ഗ്രാം സ്വര്‍ണം പിടികൂടിയത്.