കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 70 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. രണ്ട് യാത്രക്കാരില്‍ നിന്നുമായി 1.404 കി.ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.മലപ്പുറം സ്വദേശി ജാബിര്‍, ഷാലുമോന്‍ ജോയി എന്നിവരെ കസ്റ്റംസ് പിടികൂടിയത്. ദുബൈ, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നുമാണ് ഇവരെത്തിയത്. സ്വര്‍ണം ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.14 ലക്ഷം രൂപ വിലയുള്ള 281.88 ഗ്രാം സ്വര്‍ണ്ണ മിശ്രിതവുമായി മലപ്പുറം സ്വദേശിയും വെള്ളിയാഴ്ച കൊച്ചി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു.മലപ്പുറം സ്വദേശിയായ മുഹമ്മദാണ് കസ്‌റ്റംസിന്റെ പിടിയിലായത് .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen + 7 =