കോട്ടക്കൽ: ഒരു വർഷം നീണ്ടു നിൽക്കുന്ന ചെട്ടിയാൻ കിണർ ജി.വി.എച്ച്.എസ് സ്കൂളിൻ്റെ ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ നവംബർ 21 നു നടക്കുന്ന വിളംബര ഘോഷയാത്രയോടെ തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മലബാറിലെ ഗ്രാമീണമേഖലയിൽ വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന എഴുപതുകളിൽ പെരുമണ്ണ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടി ഒരു ഗ്രാമം തന്നെ മുന്നിട്ടിറങ്ങിയ പാരമ്പര്യം ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂൾ പടുത്തുയർത്തിയതിനു പിറകിലുണ്ട്. സ്ഥലം സംഭാവന ചെയ്തത് മുതൽ ഓരോ കാർഡുടമകളും അന്നു റേഷൻ പഞ്ചസാര സ്കൂളിന് നൽകിയും അത് വിൽപ്പന നടത്തിയും കോട്ടക്കലിൽ സിനിമ പ്രദർശനം നടത്തിയും കെട്ടിട നിർമ്മാണത്തിന് ഫണ്ട് കണ്ടെത്തിയത്.
ഈ പ്രദേശത്തെ വിദ്യാഭ്യാസ പുരോഗതിയിൽ വിദ്യാലയം നിർണായകമായ പങ്ക് വഹിച്ചത്. ഏഴാം തരത്തിൽ പഠനം നിർത്തിയിരുന്ന 70- 80 കാലഘട്ടത്തിൽ തുടർപഠനം സാധ്യമായത് ചെട്ടിയാംകിണർ ഗവൺമെൻറ് ഹൈസ്കൂൾ സ്ഥാപിക്കപ്പെട്ടതോടുകൂടിയാണ്. പത്താംതരം കഴിയുന്നതോടെ
ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ 90% പേരും പത്താംതരത്തോടുകൂടി പഠനം അവസാനിപ്പിക്കുന്ന സ്ഥിതിയായിരുന്നു. ഇതിനൊരു പരിഹാരമെന്നോണം 1993 വി എച്ച് എസ് സി വിഭാഗവും 2004ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. പെരുമണ്ണ ഒഴൂർ തെന്നല പൊന്മുണ്ടം തുടങ്ങി വിവിധ പഞ്ചായത്തുകളിലെ സാധാരണക്കാരായ കുട്ടികൾക്ക് ഹയർസെക്കൻഡറിവരെയുള്ള പഠനത്തിന് ആശ്രയമായിട്ടുള്ളത് ചെട്ടിയാംകിണർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളാണ് .
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. നവംബർ 21ന് വിളംബര ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. രാവിലെ 9 മണിക്ക് ആദ്യം അഡ്മിഷൻ എടുത്ത വിദ്യാർത്ഥി പതാക ഉയർത്തും. പൂർവ്വ വിദ്യാർത്ഥി സംഗമം, വനിതാ സംഗമം . ആരോഗ്യ ബോധവൽക്കരണം, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങി ധാരാളം പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്
ഇ.ടി മുഹമ്മദ് ബഷീർ. എം.പി , കെ.പി.എ മജീദ്. എം എൽ എ , എം. റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , യാസ്മിൻ അരിമ്പ്ര, നസീബ അസീസ് ഫാത്തിമ പൊതുവത്ത് എന്നിവർ രക്ഷാധികാരികളായും ലിബാസ് മൊയ്തീൻ ( ചെയർമാൻ) ഐ.വി അബ്ദുൽ ജലീൽ
( ജനറൽ കൺവീനർ ) എം.സി മാലിക് ട്രഷറർ) എന്നിവർ ഉൾപ്പെടുന്ന സംഘാടക സമിതി യാ ണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത് .
പത്രസമ്മേളനത്തിൽ സ്വാഗത സംഘം വൈസ് ചെർമാൻ സി.കെ.എ റസാഖ്, ജനറൽ കൺവീനർ ജലീൽ മാസ്റ്റർ, പെരുമണ്ണ ക്ലാരി പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുസ്തഫ കളത്തിങ്ങൽ, ശംസു പുതുമ, മെമ്പർ ഷാജു കാട്ടകത്ത് , കൺവീനർ അബ്ബാസ് കേളി, സ്വാഗത സംഘം ഭാരവാഹികളായ പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്, സകരിയ്യാ മാസ്റ്റർ, എം. പത്മനാഭൻ, റസ്സീ ൽ അഹമ്മദ്, ഇഖ്ബാൽ ചെമ്മിളി, സി.സി നാസർ പങ്കെടുത്തു,