വേനൽ അവധിക്കാലത്ത് ഭാരതത്തിലെ ടൂറിസ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ അവസരം നൽകി ഭാരത സർക്കാർ പൊതു മേഖല സ്ഥാപനം ആയ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്പറേഷൻ ലിമിറ്റെഡ് ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിച്ചു. മെയ് 19 ന് കേരളത്തിൽ നിന്നും യാത്ര തിരിച്ചു ഹൈദ്രബാദ്, ഗോവ ഉൾപെടുത്തി ഗോൾഡൻ ട്രയാങ്കിൾ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു മെയ് 30ന് തിരിച്ചെത്തുന്നു.11രാവും,12പകലും നീണ്ടു നിൽക്കുന്ന യാത്ര യിൽ 6475കിലോമീറ്റർ ആണ് യാത്ര ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം 8287932095, എറണാകുളം 8287932082, കോഴിക്കോട് 8287932098, കോയമ്പത്തൂർ 9003140655എന്നീ നമ്പറിലേക്ക് ബന്ധപെടണമെന്ന് ജനറൽ മാനേജർ കെ. രവികുമാർ അറിയിച്ചു.