ആനപ്രേമികൾക്ക് സന്തോഷ വാർത്ത ശ്രീകണ്ടേശ്വരംഉൾപ്പെടെ ഉള്ളമേജർ ദേവസ്വം ക്ഷേത്രങ്ങൾ ആനയെ സ്വന്തമാക്കാൻ ശ്രമം ദേവസ്വം ബോർഡ്‌ ക്ഷേത്രങ്ങൾ ഉൾപ്പെടെ ഉള്ള സ്വകാര്യ ക്ഷേത്രങ്ങൾക്കും ഇനി ആനയെ വാങ്ങാം “സ്വന്തമായി ” സ്വകാര്യ ക്ഷേത്രമായ കരുനാഗപ്പള്ളി പുല്ലുകുളങ്ങര ക്ഷേത്രം സ്വന്തമായി ആനയെ ഉടൻ വാങ്ങും

(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- ദേവസ്വം ബോർഡ്‌ ഉൾപ്പെടെ ഉള്ള സ്വകാര്യ ക്ഷേത്രങ്ങൾക്കും ഇനി സ്വന്തമായി ആനയെ വാങ്ങാം എന്നുള്ള നിയമം ഉടൻ നടപ്പിലാക്കുന്നതോടെ ആനപ്രേമികൾക്ക് ഇതൊരു വൻ ആഹ്ലാദത്തിനു വഴി ഒരുങ്ങുകയാണ്. മുൻ നിയമത്തിൽ വനം വകുപ്പ് മാറ്റം വരുത്തിയതോടെ ആണ് ഈ മേഖലയിൽ ഉടൻ ചലനാ ത്മകമായ മാറ്റത്തിനു തുടക്കം കുറിക്കുന്നത്. മുൻ നിയമത്തിൽ ആനയെ സ്വന്തമായി വാങ്ങാൻ നിയമം കർശന മായിരുന്നു. ആ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. കേരളത്തിലെ പല സ്വകാര്യ ക്ഷേത്രങ്ങളും, ദേവസ്വം ബോർഡ്‌മേജേർ ക്ഷേത്രങ്ങളിലും ഈ നിയമം അനുസരിച്ചു സ്വന്തമായി ആനയെ വാങ്ങുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ എല്ലാ മേജർ ക്ഷേത്രങ്ങളിലും ഇനി മുതൽ സ്വന്തമായി ആനകൾ ഉണ്ടാകും. അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന ഉപദേശകസമിതികൾ ഇതിനു വേണ്ടി മുൻകൈ എടുത്തു ആനയെ വാങ്ങാനുള്ള ശ്രമങ്ങൾ തലസ്ഥാനത്തെ പല മേജർ ക്ഷേത്രങ്ങളും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. തെക്കോട്ടും, വടക്കോട്ടും ഉള്ള സ്വകാര്യക്ഷേത്രങ്ങൾ ഇതിനു വേണ്ടിയുള്ള പണം സമാഹരിച്ചു തുടങ്ങിയിട്ടുള്ളതായും അറിയുന്നു. കേരളത്തിലേക്ക് ദേവസ്വം ബോർഡ്‌ ഉൾപ്പെടെ ഉള്ള ക്ഷേത്രങ്ങൾ ആനയെ വാങ്ങുന്നത് ബീഹാർ,ആസ്സാം, ഉത്തർ പ്രദേശ് തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആന ചന്തകളിൽ നിന്നാണ്. അവിടുള്ള ആനകൾക്കാണ് കൂടുതൽ ലക്ഷണം എന്നത് കൊണ്ടാണ് അവിടേക്കു ലക്ഷ്യമിടുന്നത്. ഇതിനോട് അനുബന്ധിച്ചു കൊല്ലം കരുനാഗപ്പള്ളി പുല്ലു കുളങ്ങര ക്ഷേത്രം ആണ് സ്വകാര്യ മേഖലയിൽ ഈ നിയമം അനുസരിച്ചു ആദ്യമായി ആനയെ സ്വന്തമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എന്നാണറിയുന്നത്. അവിടെ ഉണ്ടായിരുന്ന ഗണേശൻ എന്ന ആന ചരിഞ്ഞിരുന്നു. തലസ്ഥാനത്തെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു വരെ സ്വന്തമായി ആനയുള്ളപ്പോൾ തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പെടെ സ്വന്തമായി ആനയെ വാങ്ങാൻ ഉള്ള തീരുമാനം എടുക്കുന്നതിൽഅമാന്തം വരുത്തുകയില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − 4 =