തിരുവനന്തപുരം : സ്കൂൾ തുറക്കും മുൻപ് എല്ലാ സ്കൂളുകളിലെയും സൗകര്യങ്ങൾ ഒരുക്കുമെന്നുള്ള സർക്കാരിന്റെ വാക്ക് വെറും പാഴ് വാക്ക്. സർക്കാർ അധീനതയിൽ ഉള്ള വഴുതക്കാട് കോട്ടൺ ഹിൽ സ്കൂളിന്റെ അവസ്ഥവളരെ പരിതാപ കരം എന്നുള്ള ആക്ഷേപം കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ഉയർന്നിരിക്കുന്നു. സ്കൂൾ തുറന്നിട്ട് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ ഇങ്ങനെ ഒരു ആക്ഷേപം അധികൃതർ ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ രണ്ടു ദിവസമായി കുട്ടികൾക്ക് കുടിക്കാൻ വെള്ളമില്ല, കൂടാതെ ശുചി മുറി യാകട്ടെ വളരെ വൃത്തി ഹീനവും, ദുർഗന്ധം കൊണ്ടു നിറഞ്ഞിരിക്കുന്നു. വേണ്ടത്ര ശുദ്ധീകരണം നടത്തതിനാൽ അവിടെ കയറുന്ന ഏവർക്കും മനം പുരട്ട,ലും ശര്ദിയും ഉണ്ടാകുന്ന അവസ്ഥ. ഇത് മൂലം പല മാരക രോഗങ്ങളും ഉണ്ടാകുമെന്നുള്ള ഭീതിയിൽ പല കുട്ടികളും മൂത്ര വിസർജനം പോലും അടക്കി യാണ് ക്ലാസ്സുകളിൽ ഇരിക്കുന്നത്. അടിയന്തിരമായി വിദ്യാഭ്യാസ വകുപ്പും, ആരോഗ്യ മേഖലയിൽ ഉള്ളവരും ഇതിൽ ഇടപെടേണ്ടതാണ്.
കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികൾക്ക് കുടിവെള്ളം പോലുമില്ല -ശുചി മുറികളിൽ “ദുർഗന്ധം ”