ശ്രീരാമദാസ ആശ്രമത്തിൽ ശ്രീരാമനവമി സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ മാര്‍ച്ച് 29ന് 3 മണിക്ക് ബാംസുരി ഗ്രൂപ്പ് ഓഫ് കര്‍ണാട്ടിക് മ്യൂസിക് അവതരിപ്പിക്കുന്ന സംഗീത സദസ്സ്.

വൈകുന്നേരം 5 മണിക്ക് ശ്രീരാമനവമി സമ്മേളനം ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പൈതൃകരത്നം ഡോ.കെ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, എസ്.ആര്‍.ഡി.എം.യൂ.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍കുമാര്‍, ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മംഗലശ്ശേരി, ഡി.ഭഗവല്‍ദാസ് തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തില്‍ ഇക്കൊല്ലത്തെ ആശ്രമസേവാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

മാര്‍ച്ച് 30ന് ശ്രീരാമനവമി ദിനത്തില്‍ വൈകുന്നേരം 6ന് പാദുകസമര്‍പ്പണ ശോഭായാത്ര കിഴക്കേകോട്ട അഭേദാശ്രമത്തില്‍ നിന്നും ആരംഭിച്ച് പാളയം ഹനുമത് ക്ഷേത്രത്തിലെത്തി പാദുകസമര്‍പ്പണം നടത്തും. തുടര്‍ന്ന് രഥയാത്ര ശ്രീരാമദാസ ആശ്രമത്തിലേക്ക് പോകും. രാത്രി 11ന് ആശ്രമത്തില്‍ ചപ്രങ്ങളില്‍ അഭിഷേകം. മാര്‍ച്ച് 31ന് വെളുപ്പിന് 4 മണിക്ക് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

five × 2 =