അക്യു പങ്ചറിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രാക്ടിസും,വ്യാജ സ്ഥാപന ങ്ങളേയും തടയാൻ സർക്കാർ നടപടി സ്വീകരിക്കണം -ഇന്ത്യൻ നാച്ചറോപ്പതി &യോഗഗ്രാടുവേട്സ് മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം :-സംസ്ഥാനത്തൊട്ടാകെ അക്യു പങ്ചറിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രാക്ടിസും, വ്യാജ സ്ഥാപനങ്ങളുടെയും പ്രവർത്തനം തടയാൻ സർക്കാർ അടിയന്തിര നടപടികൾ കൈക്കൊള്ളണം എന്ന് ഇന്ത്യൻ നാച്ചറോപ്പതിആൻഡ് യോഗ ഗ്രേഡ്‌വേട്സ് മെഡിക്കൽ അസോസിയേഷൻ കേരള ചാപ്റ്റർ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് ഇത്തരം വ്യാ ജന്മാർ നുഴഞ്ഞു കയറി പല അനിഷ്ടസംഭവങ്ങളും ഇവർ ഉണ്ടാക്കിയിട്ടുണ്ട്. ഇവരെ തടയാൻ ഫല പ്രദനിയമം ആവശ്യമാണെന്ന് സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഈ അസോസിയേഷനിൽ പെട്ടവർഅഞ്ചു വർഷത്തോളം പഠിച്ചിട്ടാണ് ഇത്തരം ഒരു ഡിഗ്രി കരസ്ഥമാക്കിയതെന്നു അവർ പറഞ്ഞു.പ്രസിഡന്റ്‌ ഡോക്ടർ ദിനേശ് കർത്താ,ഡോക്ടർആ ൻസ് മോൾ വർഗീസ് തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

seven + sixteen =